എഡിറ്റര്‍
എഡിറ്റര്‍
ക്യാരറ്റ് ഹല്‍വ
എഡിറ്റര്‍
Wednesday 20th November 2013 10:28pm

carrot-halwa

മധുര പ്രേമികള്‍ക്ക് മാറ്റി വെക്കാന്‍ കഴിയാത്ത ഒരു മധുരമാണ് ഹല്‍വ. ഹല്‍വ വീട്ടില്‍ ഉണ്ടാക്കാമെന്ന് പറഞ്ഞാല്‍ മിക്ക ആളുകള്‍ക്കും തലവേദനയാണ്. ഇതൊന്ന് ശ്രമിച്ച് നോക്കൂ………

ചേരുവകള്‍

ക്യാരറ്റ്- 4
പാല്‍-  1 1/2 കപ്പ്
പഞ്ചസാര- 1 കപ്പ്
നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
എലയ്ക്കാപൊടി- 1 ടീ സ്പൂണ്‍
അണ്ടിപ്പരിപ്പ്-  10 (ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

ക്യാരറ്റ് ഗ്രെയ്‌റ്റെര്‍  ഉപയോഗിച്ച് ചെറുതായി അരിയുക. ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക.

ഇതിലേക്ക് നെയ്യൊഴിച്ച് ചൂടാക്കി, അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അണ്ടിപരിപ്പ് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്തു കോരി മാറ്റി വയ്ക്കുക.

അണ്ടിപ്പരിപ്പ് വറുക്കാന്‍ ഉപയോഗിച്ച നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് 23 മിനിറ്റ് ഇളക്കുക. ഇതിലേക്ക് പാല്‍  ചേര്‍ത്ത് ചെറിയ തീയില്‍ ക്യാരറ്റ് വേവിക്കുക. ഇടയ്ക്ക്  ഇളക്കി കൊണ്ടിരിക്കണം.

5-10  മിനിറ്റു കഴിയുമ്പോള്‍ പാല്‍ വറ്റാന്‍ തുടങ്ങും. അടിക്കു പിടിക്കാതിരിക്കാന്‍ നന്നായി ഇളക്കുക. പാല്‍ നന്നായി വറ്റി കഴിയുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും എലയ്ക്കാപൊടിയും ചേര്‍ത്തിളക്കുക. പഞ്ചസാര നന്നായി അലിയുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.

പഞ്ചസാര നന്നായി യോജിച്ചു കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം.

വായു കടക്കാത്ത പാത്രത്തില്‍ അടച്ചു ഫ്രിഡ്ജില്‍ ഒരാഴ്ച വരെ സൂക്ഷിക്കാം

Advertisement