എഡിറ്റര്‍
എഡിറ്റര്‍
ബ്രെഡ്-റവ സാന്‍ഡ്‌വിച്ച്
എഡിറ്റര്‍
Thursday 13th March 2014 10:12am

bread--rava-sandwitch

വൈകുന്നേരം ചായയ്ക്ക് കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സാന്‍ഡ് വിച്ചാണ് ബ്രഡ്-റവ സാന്‍ഡ്‌വിച്ച്.

ചേരുവകള്‍

ബ്രെഡ്- 6 കഷണം
ഫ്രഷ് ക്രീം – അര കപ്പ്
റവ- കാല്‍ കപ്പ്
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
കാരറ്റ് ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
ഉപ്പ് -ആവശ്യത്തിന്
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
വെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഫ്രഷ് ക്രീം, റവ, ക്യാപ്‌സിക്കം, കാരറ്റ്, ഉപ്പ് എന്നിവ കൈ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. ഈ മിക്‌സ് ബ്രെഡില്‍ വെക്കുക, അതിനു മുകളില്‍ അല്‍പം കുരുമുളകുപൊടി വിതറിയതിനു ശേഷം മുകളില്‍ മറ്റൊരു ബ്രെഡ് പീസ് വെയ്ക്കുക. ശേഷം ഇരുവശത്തും വെണ്ണ പുരട്ടി ചട്ടിയില്‍ വെച്ച് ചൂടാക്കി എടുക്കാം.

Advertisement