ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭ സ്പീക്കര്‍ എച്ച് ബൊപ്പയ്യ അയോഗ്യരാക്കിയ 16 വിമത എം എല്‍ എമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യണമെന്നാണ് എം എല്‍ എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യദ്യൂരപ്പ സര്‍ക്കാറിന് പിന്തുണപിന്‍വിലച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ഇവര്‍ക്ക് അയോഗ്യത കല്‍പ്പിച്ചത്.

നേരത്തേ സ്പീക്കറുടെ നടപടി ഗവര്‍ണര്‍ എച്ച എസ് ഭരദ്വാജ് ഇടപെട്ട് തള്ളിയെങ്കിലും സ്പീക്കര്‍ തന്റെ നടപടിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അതിനിടെ രാവിലെ നടന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് മുഖ്യപ്രതിപക്ഷമായ ജനതാദള്‍ എസും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.