എഡിറ്റര്‍
എഡിറ്റര്‍
സദ്ദാം ഹുസൈനെതിരെ പണം വാങ്ങി വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തക കുറ്റസമ്മതം നടത്തി
എഡിറ്റര്‍
Sunday 2nd March 2014 10:01am

rebecca-brookes'

ലണ്ടന്‍: മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെതിരെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം വാങ്ങി വാര്‍ത്ത നല്‍കിയിരുന്നതായി മാധ്യമപ്രവര്‍ത്തക കുറ്റസമ്മതം നടത്തി.

സണ്‍ മുന്‍ എഡിറ്റര്‍ റെബേക്ക ബ്രൂക്‌സ് ആണ് കുറ്റസമ്മതം നടത്തിയത്. 1998ല്‍ സദ്ദാം ആന്ധ്രാക്‌സ് വൈറലുകള്‍ ബ്രിട്ടനില്‍ പരത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയാണ് താന്‍ നല്‍കിയതെന്ന് ബ്രൂക്‌സ് സമ്മതിച്ചു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ വിചാരണക്കിടെയാണ് ബ്രൂക്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.അഭിഭാഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന ചില പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്നവരാണ് വാര്‍ത്ത നല്‍കാന്‍ ആവശ്യപ്പെട്ടത്.

സദ്ദാം ഹുസൈന്‍ ആന്ധ്രാക്‌സ് വൈറസുകള്‍ പരത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് ഫോണിലൂടെയായിരുന്നു അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് അടുത്ത ദിവസത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഫോണ്‍ ചോര്‍ത്തല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് റെബേക്കയുള്‍പ്പെടെ ആറ് പേര്‍ ലണ്ടനിലെ ക്രമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സണ്‍ പത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകയാണ് റെബേക്ക ബ്രൂക്‌സ്.

Advertisement