കൊച്ചി: കഴിഞ്ഞദിവസം പരീശീലനത്തിനിടയില്‍ വെടിയേറ്റു മരിച്ച നാവികസേനാ റിയര്‍ അഡ്മിറല്‍ എസ് എസ് ജാംവാളിന്റെ മൃതദേഹം സംസ്‌കരിച്ചു. പള്ളുരുത്തി പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. വൈസ് അഡ്മിറല്‍ കെ എന്‍ സുശീല്‍ മരണാനന്തരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാറിനുവേണ്ടി എറണാകുളം അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് പുഷ്പചക്രം സമര്‍പ്പിച്ചു. ആര്‍മി, കേരള പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്കുവേണ്ടിയും പുഷ്പചക്രം സമര്‍പ്പിച്ചു.

കൊച്ചി നാവികസേനാ ആസ്ഥാനത്തെ ദ്രോണാചാര്യയിലാണ് ജാംവാളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിനിടയില്‍ അബദ്ധത്തില്‍ വെടികൊണ്ടതാവാം എന്നാണ് നേവി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ജമ്മു സ്വദേശിയായ ജാംവാള്‍ കുടുംബത്തോടൊപ്പം കൊച്ചിയിലായിരുന്നു താമസം.