എഡിറ്റര്‍
എഡിറ്റര്‍
റയല്‍ മാഡ്രിഡില്‍ മാറ്റങ്ങളുണ്ടാകില്ല: കാര്‍ലോ ആന്‍സലോട്ടി
എഡിറ്റര്‍
Friday 3rd January 2014 2:58pm

Carlo-Ancelotti

മാഡ്രിഡ്:  ഈ മാസം റയല്‍ മാഡ്രിഡില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് കോച്ച് കാര്‍ലോ ആന്‍സലോട്ടി. റയലിലെ താരങ്ങളെ വില്‍ക്കാനോ മറ്റ് താരങ്ങളെ വാങ്ങിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും കാര്‍ലോ വ്യക്തമാക്കി.

റയല്‍ താരങ്ങളെ വാങ്ങിക്കുന്നുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കാര്‍ലോ. അങ്ങനെയുള്ള യാതൊന്നുമില്ല. പുതിയ കളിക്കാരെ വാങ്ങിക്കുകയോ നിലവിലെ താരങ്ങളെ വില്‍ക്കുകയോ ചെയ്യില്ല.

പാരീസ് സെന്റ് ജര്‍മനെ 1-0 ന് റയല്‍ പരാജയപ്പെടുത്തിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റയലിന്റെ താരങ്ങളെ നേടുന്നതിനുള്ള നടപടികള്‍ നേരത്തേ തന്നെ പൂര്‍ത്തിയായി കഴിഞ്ഞതായും കാര്‍ലോ വ്യക്തമാക്കി.

Advertisement