മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ സെര്‍ജിയോ റമോസിന് അഞ്ച് മത്സരങ്ങളില്‍ വിലക്ക്. സ്പാനിഷ് ഫൂട്‌ബോള്‍ ഫെഡറേഷന്‍(ആര്‍.എഫ്.ഇ.എഫ്) ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

കിങ്‌സ് കപ്പില്‍ സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ആഹ്ലാദപ്രകടനത്തിനിടയില്‍ റഫറിയെ അപമാനിച്ചതിനെ തുടര്‍ന്നാണ് വിലക്ക്.

മത്സരത്തിന് ശേഷം മൈതാനത്ത് നിന്ന് മടങ്ങാന്‍ നിന്ന തന്നേയും അസിസ്റ്റന്റിനേയും റമോസ് അപമാനിച്ചു എന്ന റഫറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഫെഡറേഷന്‍ നടപടിക്കെതിരെ റയല്‍ മാഡ്രിഡ് അപ്പീല്‍ പോകുമെന്നാണ് അറിയുന്നത്. റമോസിന്റെ അഭാവം ടീമിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് ഫെഡറേഷന്‍ തീരുമാനം കനത്ത പ്രഹരമായിരിക്കുകയാണ്.

കണങ്കാലില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞാഴ്ചയാണ് റമോസ് ടീമില്‍ തിരിച്ചെത്തിയത്. ഒരു മാസമായി വിശ്രമത്തിലായിരുന്നു 26 കാരനമായ റമോസ്.