ലണ്ടന്‍: ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പട്ടികയില്‍ റയല്‍ മാഡ്രിഡും ബാഴ്‌സയും മുന്‍പന്തിയില്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയലിനാണ്.

Ads By Google

500 മില്യണ്‍ യൂറോയ്ക് മുകളിലാണ് റയലിന്റെ വാര്‍ഷിക വരുമാനം. റയലിന്റെ എല്ലാ മത്സരങ്ങളിലുമുള്ള നിറഞ്ഞ സദസ്സും പരസ്യവരുമാനവും എല്ലാം ചേര്‍ത്താണ് മൊത്തം വരുമാനം കണക്കാക്കിയിരിക്കുന്നത്.

മെസ്സിയുടെ ബാഴ്‌സലോണയാണ് വരുമാനം നേടുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാമതായി ഇംഗ്ലണ്ടില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്ഥാനം പിടിച്ചു. റയലും ബാഴ്‌സയും വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

മൂന്നാം സ്ഥാനത്തുള്ള ക്ലബ്ബായ മാഞ്ചസ്റ്ററിന് മാത്രമാണ് വരുമാനത്തില്‍ അല്‍പ്പം ഇടിവുണ്ടായിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച്, യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.

പത്ത് ശതമാനം വെച്ചാണ് ക്ലബ്ബുകളുടെ വരുമാനം വര്‍ധിക്കുന്നതെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരായ ഡെലോട്ടിയാണ് ക്ലബ്ബുകളുടെ വാര്‍ഷിക വരുമാനം പുറത്ത് വിട്ടിരിക്കുന്നത്.