എഡിറ്റര്‍
എഡിറ്റര്‍
റയല്‍ മാഡ്രിഡ് റൊണാള്‍ഡോയെ വില്‍ക്കാന്‍ ഒരുങ്ങുന്നു
എഡിറ്റര്‍
Thursday 12th October 2017 2:35pm

 

മാഡ്രിഡ്: ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ‘സ്‌പോര്‍ടസ് കീഡ’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Also Read: ‘നാറ്റിച്ചു നാറ്റിച്ചു രാജ്യമാകെ നാറ്റിച്ചു’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകളും; ഏറ്റെടുത്ത് ഇംഗ്ലീഷ് മാധ്യമങ്ങള്‍


റൊണാള്‍ഡോയുടെ മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ താരം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ലോകഫുട്‌ബോളിലെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നു. റൊണാള്‍ഡോയുടെ പിന്മാറ്റത്തോടെ ടീമിന് വന്ന ക്ഷീണംതീര്‍ക്കാന്‍ സൂപ്പര്‍ താരത്തെ ടീം തിരിച്ച് വിളിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെയും റോണോ ടീം വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനദിന്‍ സിദാനു കീഴില്‍ മിന്നുന്ന പ്രകടനമാണ് റയല്‍ മാഡ്രിഡില്‍ റോണോയും സംഘവും പുറത്തെടുക്കുന്നത്.


Dont Miss: ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് അറിവുള്ളവര്‍ തന്നെ അത് പറയെട്ടെ; തനിക്കൊന്നുമറിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തപക്ഷം ടീം വിടുമെന്ന് പറഞ്ഞതായും ‘ഡയലി സ്റ്റാര്‍ വിയ ഡയറിയോ ഗോള്‍’ റിപ്പോട്ടു ചെയ്യ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 കാരനായ പോര്‍ച്ചുഗല്‍ നായകനെ മാഡ്രിഡ് കൈവിടാനൊരുങ്ങുകയാണ്.

Advertisement