മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ വമ്പന്മാരായ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും സമനില. നിലവിലെ ചാംപ്യന്മാരായ ബാഴ്‌സയെ വലന്‍സിയ സമനിലയില്‍ തളച്ചപ്പോള്‍ റയല്‍ മഡ്രിഡിനെ റേസിങ് സ്റ്റാന്‍ഡേര്‍ഡ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. തുടര്‍ച്ചയായ രണ്ടാം കളിയിലാണ് റയല്‍ സമനില വഴങ്ങുന്നത്.

സ്വന്തം മൈതാനത്ത് രണ്ട് തവണ വലന്‍സിയ മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് ബാഴ്‌സ സമനില കൈവരിക്കുകയായിരുന്നു. പതിനൊന്നാം മിനിറ്റില്‍ തന്നെ ബാഴ്‌സ ഒരു ഗോളിന് പിന്നിലായി. ജെറിമി മാത്യുവിന്റെ ത്രോസ് തടയാനുള്ള ശ്രമത്തില്‍ എറിക് അബിദാല്‍ അടിച്ച പന്ത് സ്വന്തം പോസ്റ്റില്‍ കയറുകയായിരുന്നു.

Subscribe Us:

എന്നാല്‍, രണ്ടുമിനിറ്റിനകം പെഡ്രൊറോഡ്രിഗസ് ബാഴ്‌സക്കായി ഗോള്‍ മടക്കി. 22ാം മിനിറ്റില്‍ പാബ്‌ലൊ ഫെര്‍ണാണ്ടസിലൂടെ വലന്‍സിയ വീണ്ടും മുന്നിലെത്തി. ഒടുവില്‍ 76ാം മിനിറ്റില്‍ മെസ്സി നല്‍കിയ പന്തില്‍ ഹെഡ്ഡറിലൂടെ ഫാബ്രിഗസ് ബാഴ്‌സയുടെ സമനില ഗോള്‍ കുറിച്ചു.

കഴിഞ്ഞ കളിയില്‍ ലെവാന്റയോട് തോല്‍വി വഴങ്ങിയ (1-0) റയലിന് എവേ മത്സരത്തില്‍ റേസിങ്ങിനെതിരേയും മികവിലേക്ക് ഉയരാനാവാതെ സമനില വഴങ്ങേണ്ടി വ്ന്നു.നാല് കളികളില്‍നിന്ന് പത്തുപോയന്റുമായി വലന്‍സിയയാണ് പോയന്റ് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. എട്ടു പോയന്റുമായി ബാഴ്‌സ നാലാമതും ഏഴ് പോയന്റുള്ള റയല്‍ ഏഴാംസ്ഥാനത്തുമാണ്.