മാഡ്രിഡ്: കിംഗ്‌സ് കപ്പില്‍ താരനിബിഡമായ റയല്‍ മാഡ്രിഡ് എട്ടുഗോളിന് ലെവന്റയെ തകര്‍ത്തു. ഹാട്രിക് നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കരിം ബെന്‍സെയുമാണ് റയലിന്റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്. മെസ്യൂട്ട് ഒസിലും പെഡ്രോ ലിയോണും റയലിനായി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കളിയുടെ തുടക്കംമുതലേ മൗറീന്യോയുടെ കുട്ടികള്‍ എതിരാളികളെ വട്ടംചുറ്റിച്ചു. നാലുഗോളുകള്‍ കളിയുടെ ആദ്യപകുതിയിലും നാലുഗോളുകള്‍ അവസാനപകുതിയിലുമാണ് റയല്‍ നേടിയത്. നേരത്തേ ചാമ്പ്യന്‍സ് ലീഗിലും ബെന്‍സെമ ഹാട്രിക് നേടിയിരുന്നു.

ക്വാര്‍ട്ടര്‍ഫൈനലില്‍ റയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. എസ്പിയാനോളിനെ 1-0ന് തകര്‍ത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറിലെത്തിയത്.