മാഡ്രിഡ്: യൂവേഫാ ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ടോട്ടന്‍ഹാമിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്തു. 10 പേരുമായി കളിച്ച ടോട്ടന്‍ഹാമിനെ കളിയുടെ സമസ്തമേഖലയിലും പിന്തള്ളിയാണ് സ്വന്തം തട്ടകത്തില്‍ റയല്‍ തകര്‍പ്പന്‍ ജയം നേടിയത്.

രണ്ട് പകുതികളിലുമായി ഹെഡ്ഡറിലൂടെ ഇരട്ടഗോളുകള്‍ നേടിയ ഇമ്മാനുവേല്‍ അഡബയോര്‍ ആണ് റയലിനായി തിളങ്ങിയത്. അര്‍ജന്റീന താരം ഡി മരിയയും പോര്‍ട്ടുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് റയലിനായി രണ്ടുഗോളുകള്‍ നേടിയത്.

റയല്‍ കോച്ച് ജോസെ മൗറീന്യോയ്ക്ക് ഏറെ സന്തോഷം നല്‍കുന്നതായി വിജയം. മൂന്നുവ്യത്യസ്ത ക്ലബ്ബുകളെ പരിശീലിപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് വിജയികളാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് മൗറീന്യോ നീങ്ങുന്നത്.

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു ക്വാര്‍ട്ടര്‍മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് ഷാല്‍ക്കയോട് തോറ്റു