എഡിറ്റര്‍
എഡിറ്റര്‍
ഒറ്റത്തവണ തീര്‍പ്പാലിനെക്കുറിച്ച് ബാങ്കുകളുമായി സംസാരിക്കാന്‍ തയ്യാറെന്ന് വിജയ് മല്ല്യ
എഡിറ്റര്‍
Friday 10th March 2017 2:53pm

 

ന്യൂദല്‍ഹി: രാജ്യത്തെ ബാങ്കുകളുമായി ഒറ്റത്തവണ തീര്‍പ്പാക്കലിനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാണെന്ന് മദ്യ വ്യവസായി വിജയ് മല്ല്യ. 9,000 കോടി രൂപ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യവിട്ട മല്ല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബാങ്കുകളുമായ് സംസാരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.


Also read മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലൈംഗിക താത്പര്യത്തോടെ സമീപിച്ചു; പ്രതികരിച്ചപ്പോള്‍ സെറ്റില്‍ വെച്ച് അധിക്ഷേപിച്ചു:ലക്ഷ്മി രാമകൃഷ്ണന്‍ 


‘പൊതുമേഖലാ ബാങ്കുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നിലവിലുണ്ട്. വായ്പകളില്‍ പലതും ഈ രീതിയില്‍ തിരിച്ചടച്ചിട്ടുമുണ്ട്. പിന്നെ ഞങ്ങളുടെ കാര്യത്തില്‍ മാത്രം എന്താണ് ഒഴിഞ്ഞ് മാറുന്നത്. വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള തങ്ങളുടെ ഉറപ്പുകള്‍ ബാങ്കുകള്‍ക്ക് പ്രാമുഖ്യം നല്‍കി സുപ്രീം കോടതി നിഷേധിക്കുകയാണുണ്ടായത്. ശരിയായ രീതിയില്‍ വായ്പകള്‍ തീര്‍പ്പാകുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ താന്‍ തയ്യാറാണ്.’ മല്ല്യ ട്വീറ്റിലൂടെ പറഞ്ഞു.


സുപ്രീം കോടതി ഇടപെട്ട് കൊണ്ട് ബാങ്കുകളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത് തങ്ങള്‍ അതിന് തയ്യാറാണ്. മറ്റൊരു ട്വീറ്റിലൂടെ മല്ല്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 40 ഡോളര്‍ മില്ല്യണ്‍ രൂപയുടെ ആസ്തികള്‍ മല്ല്യ കുട്ടികള്‍ക്കായ് നല്‍കുന്നു എന്ന വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് അത്ഭുതം പ്രകടിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് കോടതിയോട് ട്വീറ്റുമായി മല്ല്യയെത്തിയിരിക്കുന്നത്.
9000ത്തോളം കോടി രൂപ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാതെ മാര്‍ച്ച് 2നാണ് മല്ല്യ ലണ്ടനിലേക്ക് പോയിരുന്നത്. 13 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുകയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാന്‍ മല്യ തയാറായിരുന്നില്ല.

Advertisement