എഡിറ്റര്‍
എഡിറ്റര്‍
ആകാശ് 2 ടാബ്ലറ്റിന് വില 2500!
എഡിറ്റര്‍
Saturday 4th May 2013 12:33pm

Aakash 2

ഇന്ത്യയുടെ സ്വന്തം ടാബ്ലറ്റായ ആകാശിന്റെ രണ്ടാം വേര്‍ഷനിലുളള ടാബ്ലറ്റിന്റെ വില 2500 രൂപ. ആകാശ് ശ്രേണിയിലെ ആദ്യ തലമുറക്കാരെ 2, 263 രൂപയ്ക്ക് വിറ്റതിന് പിന്നാലെയാണ് ആകാശ് 2 വിന്റെ വില ഡാറ്റാ വിന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

Ads By Google

ആകാശ് 2 വിന്റെ ഉത്പാദനം 10 ലക്ഷം ആക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തേ ആകാശ് ടാബ്ലറ്റിനെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലോടെ വിതരണം നടത്താനാണ്  നിര്‍മാതാക്കളായ ഡാറ്റാ വിന്‍ഡിന്റെ തീരുമാനം.

ജൂണ്‍ 6 ആണ് ആകാശ് ടാബ്ലറ്റ് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും നേരത്തേ ടാബ്ലറ്റ് സപ്ലൈ ചെയ്യുമെന്നാണ് ഡാറ്റാവിന്‍ഡ് അറിയിച്ചിരിക്കുന്നത്.

പരാതികള്‍ ഏറെ ഉയര്‍ന്ന ആകാശ് 1 ല്‍ നിന്നും സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്നതായിരിക്കും ആകാശ് 2 എന്നാണ് ടെന്‍ഡര്‍ ഏറ്റെടുത്ത ഡാറ്റാവിന്‍ഡ് പറഞ്ഞിരിക്കുന്നത്.

Advertisement