സിഡ്‌നി: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് എം.എസ് ധോണി. ടീമിനെ നയിക്കാന്‍ തന്നേക്കാള്‍ കൊള്ളാവുന്ന ആള്‍ ഉണ്ടെന്ന് ബി.സി.സി.ഐയ്ക്ക് തോന്നുകയാണെങ്കില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കുന്നതില്‍ തനിയ്ക്ക് വിഷമമില്ല.

ക്യാപ്റ്റന്‍ സ്ഥാനം ആരുടേയും കുത്തകയല്ല. ഇതൊരു പദവിയാണ്. അത് നമ്മളില്‍ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കും. ക്യാപ്റ്റന്റെ ജോലി മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ കൊണ്ട് ഇപ്പോഴതിന് കൊള്ളില്ലെന്ന രീതിലുള്ള പരാമര്‍ശങ്ങള്‍ വരുന്നുണ്ട്.

കൊള്ളാവുന്ന ആളുണ്ടെങ്കില്‍ തീര്‍ച്ചയായും ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തണം.വിദേശത്തു നടന്ന ടെസ്റ്റുകളില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും നായകന്നെ നിലയിലും ധോണി തുടര്‍ച്ചയായ ഏഴു ടെസ്റ്റുകളില്‍ പരാജയപ്പെട്ടിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റുപരമ്പരയിലെ നാലുമത്സരങ്ങളില്‍ നിന്ന് 31.43 ശരാശരിയില്‍ 220 റണ്‍സായിരുന്നു ധോണിയുടെ നേട്ടം.  ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്നു ടെസ്റ്റുകളില്‍ 40 ശരാശരിയില്‍ 102 റണ്‍സ് മാത്രമാണ് ധോണി നേടിയത്.

കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് അവസാന ടെസ്റ്റില്‍ നിന്നും ധോണിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2013 ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന് ധോണി നേരത്തെ സൂചന നല്‍കിയിരുന്നു.

2015 ലെ ലോകകപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് ധോണി ടെസ്റ്റിനോട് വിടപറയാന്‍ തീരുമാനിച്ചത്. നായകനായി തുടരുന്നിടത്തോളം കാലം മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ധോണി വ്യക്തമാക്കി.
Malayalam News

Kerala News In English