എഡിറ്റര്‍
എഡിറ്റര്‍
നുണപരിശോധനക്ക് തയ്യാറാണെന്ന് ആര്‍.ബി.ശ്രീകുമാര്‍
എഡിറ്റര്‍
Friday 8th November 2013 11:00pm

sreekumar

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ നുണപരിശോധനക്ക് വിധേയമാകാന്‍ തയ്യാറാണെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയത് ആര്‍.ബി ശ്രീകുമാര്‍ ആണെന്ന് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ആരോപിച്ചിരുന്നു.

ചാരക്കേസില്‍ നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആര്‍.ബി ശ്രീകുമാര്‍ നമ്പി നാരായണനെ കുടുക്കിയതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ എ.കെ ആന്റണി ഉയര്‍ത്തിക്കൊണ്ട് വന്ന ചാരക്കേസില്‍ ശ്രീകുമാറും പങ്ക് ചേര്‍ന്ന് നമ്പി നാരായണനെ കുടുക്കിയെന്നും മീനാക്ഷി ലേഖി പറഞ്ഞിരുന്നു.

എന്നാല്‍ തനിക്കെതിരായ ആരോപണം വ്യാജമാണെന്നും നമ്പി നാരായണനെ ചോദ്യം ചെയ്തിച്ചില്ലെന്നും ഈ ആരോപണം ജാഫ്രി കേസ് അട്ടിമറിക്കുന്നതിന് വേണ്ടി കൊണ്ടുവന്നതാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

Advertisement