എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നന്ദന്‍ നിലേകനി
എഡിറ്റര്‍
Saturday 11th January 2014 7:16am

nandan

ബാംഗലൂരു: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി. യു.പി.എ സര്‍ക്കാരിന്റെ ആധാര്‍ കാര്‍ഡ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.

തനിക്കും തന്റെ ആശയങ്ങള്‍ക്കും കോണ്‍ഗ്രസ് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട് . രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും ഇന്ത്യക്ക് ഒട്ടേറെ മാറ്റങ്ങള്‍ അനിവാര്യമാണെന്നും തനിക്ക് മത്സരിക്കാനുള്ള ടിക്കറ്റ് ലഭിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വരയുമായി അദ്ദേഹം കഴിഞ്ഞ മാസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്നിരുന്നാലും നിലേകനിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പുറത്ത് വന്നിട്ടില്ല.

ബി.ജെ.പിയുടെ കുത്തക മണ്ഡലമായ ബംഗലൂരു സൗത്ത് നന്ദന്‍ നിലേകനിയിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

2007ലാണ് നിലേകനി ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് ക്രിസ് ഗോപാലകൃഷ്ണന് ഉത്തരവാദിത്വങ്ങള്‍ കൈമാറിയത്. പിന്നീട് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

Advertisement