salman-khan

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തയ്യാറാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ തനിക്ക് രാഹുല്‍ ഗാന്ധിയെ ഇഷ്ടമാണെന്നും സല്‍മാന്‍ പറഞ്ഞു.

ഒരു അഭിമുഖത്തിനിടെയാണ് സല്‍മാന്‍ ഖാന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ചത്. തന്റെ സഹായം രാഹുല്‍ ഗാന്ധിക്ക് ആവശ്യമായി വന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് താന്‍ എത്തും.

ഗുജറാത്തില്‍ മോഡിക്ക് തന്നെ ആവശ്യമില്ല. അദ്ദേഹം വളരെ പ്രശസ്തനാണ്. സല്‍മാന്‍ പറയുന്നു.

മോഡിക്ക് ഗുജറാത്തില്‍ പൂര്‍ണ പിന്തുണയുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

നേരത്തേ നരേന്ദ്ര മോഡിയെ പിന്തുണച്ചും സല്‍മാന്‍ രംഗത്തെത്തിയിരുന്നു. മോഡി മഹാനാണെന്നും ഗുജറാത്തിലേത് പോലെ വികസനം താന്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ പരാമര്‍ശം.

കൂടാതെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയും വേഗം പാലിക്കാനും സല്‍മാന്‍ ഖാന്‍ ഉപദേശിച്ചിരുന്നു.