എഡിറ്റര്‍
എഡിറ്റര്‍
വായന ക്രിക്കറ്റില്‍ നിന്നുമുള്ള ശ്രദ്ധ തിരിച്ചു
എഡിറ്റര്‍
Sunday 27th January 2013 12:27pm

ജെയ്പൂര്‍:  ക്രിക്കറ്റില്‍ നിന്നും വിരമിച്ച തനിക്ക് ഏറെ ആശ്വാസമായത് വായനയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗ്രേറ്റ് വാള്‍ രാഹുല്‍ ദ്രാവിഡ്. ജയ്പൂരില്‍ നടക്കുന്ന ലിറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Ads By Google

അറിവ് ശേഖരിക്കാന്‍ ഏറ്റവും നല്ല വഴി വായനയാണ്. ക്രിക്കറ്റില്‍ നിന്നും മനസ്സിനെ മാറ്റാന്‍ വായനയാണ് എന്നെ സഹായിച്ചത്. അങ്ങനെയാണ് വായനാശീലം എനിക്കുണ്ടായത്.

ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് വായിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് വായനയില്‍ സജീവമാകുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

ലിറ്റ് ഫെസ്റ്റിന്റെ ഭാഗമായി മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ പുസ്തകം ‘പട്ടൗഡി:നവാബ് ഓഫ് ക്രിക്കറ്റ്’ ദ്രാവിഡും പട്ടൗഡിയുടെ ഭാര്യ ശര്‍മിളയും ചേര്‍ന്ന് പുറത്തിറക്കി.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇത്രയും ജനപങ്കാളിത്തമുള്ള പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ടോക് ഷോയിലും ദ്രാവിഡ് പങ്കെടുത്തു.

Advertisement