എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന കാര്യത്തില്‍ ആശങ്കയില്ലെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 27th March 2014 5:48pm

oommen-chandi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന കാര്യത്തില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മന്ത്രിസഭാ പുനഃസംഘടന വേണമെന്ന അഭിപ്രായം തനിക്കില്ല. മുഖ്യമന്ത്രിക്ക് അങ്ങനെയൊരു അഭിപ്രായമുണ്ടായിരിക്കാമെങ്കിലും കോണ്‍ഗ്രസോ യുഡിഎഫോ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

നേരത്തെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ എം.എം ഹസ്സനും രംഗത്ത് വന്നിരുന്നു. മന്ത്രിസഭാ പുനഃസംഘടന കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇത് മുഖ്യമന്ത്രിയുടെ മാത്രം അഭിപ്രായമായിരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം.

Advertisement