എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി ബോര്‍ഡില്‍ പുന:സംഘനടയുണ്ട്: മുഖ്യമന്ത്രിയെ തിരുത്തി ആര്യാടന്‍
എഡിറ്റര്‍
Thursday 24th January 2013 12:51pm

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ പുന:സംഘടനയുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പുന:സംഘടനയുടെ കാര്യം തനിയ്ക്ക് അറിയാമെന്നും ആര്യാടന്‍ പറഞ്ഞു.

Ads By Google

എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വാകാര്യവത്ക്കരണം നടക്കില്ല. പുന:സംഘനയെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ പുന:സംഘടനയുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നും ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. ഇതേ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യാടന്‍.  .

വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരു കത്തും കേന്ദ്ര സര്‍ക്കാരിന് അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിരക്ക് വര്‍ധന നടപ്പാക്കാനും സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനും സമ്മതമാണെന്ന് അറിയിച്ച് കേന്ദ്ര ഊര്‍ജ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടനാ ലീഡ് ബാങ്ക് വഴിയെന്നാണ് അറിയുന്നത്. കനറാ ബാങ്കാണ് കേരളത്തിലെ നോഡല്‍ ഏജന്‍സി. പുന:സംഘനടയില്‍ വൈദ്യുതി വിതരണം സ്വകാര്യവത്ക്കുന്നതുള്‍പ്പെടെയുണ്ട്.

Advertisement