എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു, നാല് കാബിനറ്റ് മന്ത്രിമാരും, സഹമന്ത്രിമാരും അധികാരത്തില്‍
എഡിറ്റര്‍
Monday 17th June 2013 6:19pm

parliment-house

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ നാല് കാബിനറ്റ് മന്ത്രിമാരെയും നാല് സഹമന്ത്രിമാരെയും ഉള്‍പ്പെടുത്തി രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാന മന്ത്രിസഭക്കാണ് രൂപം നല്‍കിയത്.
Ads By Google

ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഗിരിജാവ്യാസ്, ശീശ്രാം ഓല, കെ എസ് റാവു എന്നിവരാണ് കാബിനറ്റ് മന്ത്രിമാര്‍ . സന്തോഷ് ചൗധരി, ജെ ഡി ശീലം, ഇ എം എസ് നാച്ചിയപ്പന്‍ , മണിക് റാവു എന്നിവര്‍ക്ക് സഹമന്ത്രിസ്ഥാനവും ലഭിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രമന്ത്രിസഭ അവസാനമായി പുനഃസംഘടിപ്പിച്ചത്. ഇതിനുശേഷം ഡി.എം.കെ, തൃണമൂല്‍ മന്ത്രിമാര്‍ രാജിവെച്ചതടക്കം ഒട്ടേറെ ഒഴിവുകള്‍ നികത്തേണ്ടതുണ്ടായിരുന്നു. ഇതിനുപുറമെയാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് റെയില്‍വേമന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലും നിയമമന്ത്രിയായിരുന്ന അശ്വനികുമാറും രാജിവെച്ച ഒഴിവുകള്‍.

തിങ്കളാഴ്ച വൈകീട്ട്  രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്.

ഉപരിതലഗതാഗതം, റെയില്‍വേ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രി സി.പി. ജോഷി പുന:സംഘടനക്കു മുന്നോടിയായി രാജിവെച്ചിരുന്നു.  പാര്‍പ്പിട, നഗര ദാരിദ്യ നിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ ശനിയാഴ്ച രാത്രിയും  രാജി സമര്‍പ്പിച്ചിരുന്നു.

പാര്‍ട്ടി ചുമതലയിലേക്ക് മാറുന്നതിനായി മന്ത്രിപദമൊഴിഞ്ഞ ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കുകയായിരുന്നു.
കേരളത്തില്‍ നിന്ന് ശശി തരൂരിനും കൊടിക്കുന്നില്‍ സുരേഷിനും സ്ഥാനക്കയറ്റത്തിന് സാധ്യത കല്‍പിച്ചിരുന്നെങ്കിലും, പുനഃസംഘടനയില്‍ ഇവര്‍ ഉള്‍പ്പെട്ടില്ല.

Advertisement