മക്ക: ‘പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഗള്‍ഫിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ഉണര്‍ത്തുസമ്മേളനങ്ങള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ആര്‍.എസ്.സി.  മക്ക സോണല്‍ കമ്മിറ്റി  സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു.

Ads By Google

കാമ്പയില്‍ കാലയളവില്‍ സംഘടനയുടെ സേവന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ തിരഞ്ഞെടുത്ത ‘സ്‌നേഹ സംഘത്തിന്റെ ‘ പ്രഥമ സോണ്‍ തല സംഗമമായിരുന്നു മക്കയിലെ ഓ ഖാലിദ് നഗറില്‍ നടന്നത്. സ്‌നേഹ സംഘാംഗങ്ങള്‍ക്ക് എഞ്ചിനീയര്‍ നജിം തിരുവനന്തപുരം സേവന  പ്രതിജ്ഞ ചൊല്ലികൊടുത്തു.

പല ഓമനപ്പേരുകളിലും പല തരത്തിലുമുള്ള പ്രലോഭനങ്ങള്‍ പ്രവാസികള്‍ക്ക് നേരെ വാളോങ്ങുമ്പോള്‍ അവയെ അതിജയിക്കാനുള്ള കരുത്ത് ആര്‍ജ്ജിക്കാനായി സ്‌നേഹ സംഘാംഗങ്ങള്‍ കൂടുതല്‍ കരുത്തോടെ സേവന രംഗത്ത് സജീവമാകണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

സാമ്പത്തിക ഭദ്രത, ലഹരി മുക്തജീവിതം, നല്ല സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക വ്യക്തിത്വം തുടങ്ങിയ ആശയങ്ങള്‍ പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത് ആര്‍.എസ്.സി ഗള്‍ഫ് ചാപ്റ്റര്‍ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍  അബ്ദുല്‍ ജലീല്‍ വെളിമുക്ക്, സൗദി ദേശീയ സമിതിയംഗം ഉസ്മാന്‍ കുരുകത്താണി, സോണ്‍ വൈസ് ചെയര്‍മാന്‍ റഷീദ് വേങ്ങര , എഞ്ചിനീയര്‍ മുനീര്‍ വാഴക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു .