തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആര്‍സിസി അധികൃതര്‍ ഉത്തരവാദികളല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡോ. മേരി റെജിയുടെ മരണത്തിലാണ് ആര്‍.സി.സി വിഭാഗം ഉത്തരവാദികളല്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ചികിത്സാകാലയളവില്‍ അധികൃതര്‍ പാലിക്കേണ്ട നടപടികള്‍ എല്ലാം തന്നെ കൃത്യമായി പാലിച്ചിട്ടുണ്ട്. രോഗി ഗുരുതരാവസ്ഥയിലാണ് ആര്‍.സി.സി.യിലേക്ക് എത്തിയത്. ഇതില്‍ ആര്‍.സി.സിയുടെ ഭാഗത്ത് യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നാണ് അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.


ALSO READ: മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു


അര്‍ബുദബാധിതയായ മേരി റെജി കുറച്ചുനാളായി ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് പതിനെട്ടിന് മരണപ്പെടുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് തന്റെ ഭാര്യുടെ മരണത്തിന് കാരണമെന്ന് കാട്ടി ഭര്‍ത്താവ് റെജി ജേക്കബ്ബ് രംഗത്തെത്തിയിരുന്നു.

പ്ലീഹയിലെ അര്‍ബുദത്തിനായിരുന്നു മേരി ജോര്‍ജ് ആര്‍.സി.സിയില്‍ ചികിത്സ തേടിയിരുന്നത്. തുടര്‍ന്ന് പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതുമുതല്‍ ഡോക്ടര്‍മാര്‍ അലംഭാവം കാണിച്ചുവെന്നാണ് ഭര്‍ത്താവ് റെജി ആരോപിക്കുന്നത്.


ALSO READ: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകനെ മുസ്‌ലിം ഭീകരനാക്കി ജനം ടി.വി; പ്രചരിപ്പിച്ചത് ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലെ ദൃശ്യങ്ങള്‍


ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്കും ആര്‍.സി.സിയ്ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡോ. റെജി പറഞ്ഞിരുന്നു. അതേസമയം ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്നേ മേരി റെജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.