മുംബൈ: അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന വായ്പാ നയത്തില്‍ റിസര്‍വ്വ് ബാങ്ക് പ്രധാനപ്പെട്ട നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കുമെന്ന് സൂചന. പലിശ നിരക്കുകളില്‍ 25 ബേസിക് പോയിന്റുവരെ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വ്യാവസായിക ഉല്‍പ്പാദന നിരക്കിലുണ്ടായ ഇടിവ് സാമ്പത്തിക വിദഗ്ധരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടാതെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വര്‍ധനയുണ്ടായേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

നേരത്തേ ഫെബ്രുവരിയിലെ വ്യാവസായിക ഉത്പ്പാദന നിരക്ക് 3.6 ശതമാനമായിട്ടായിരുന്നു കുറഞ്ഞത്.

ഖനനം, ഇലക്ട്രിസിറ്റി, ഉപഭോക്തൃ വസ്തുക്കള്‍ എന്നീ രംഗങ്ങളിലുണ്ടായ ഇടിവാണ് ഉത്പ്പാദന നിരക്ക് കുറയാന്‍ ഇടയാക്കിയത്. ജനുവരിയിലെ വ്യവസായിക ഉത്പ്പാദന നിരക്ക് 3.9 ശതമാനമായിരുന്നു.