ന്യൂദല്‍ഹി: രൂപയുടെ സ്വന്തം ചിഹ്നം ആലേഖനം ചെയ്ത നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കുന്നു. 500 രൂപയുടെ പുതിയ നോട്ടിലാണ് രൂപയുടെ ചിഹ്നം പുറത്തിറങ്ങുക.

500 രൂപയുടെ നോട്ട് മഹാത്മാ ഗാന്ധിയുടെ 2005 സീരീസില്‍ തന്നെയാകും പുറത്തിറങ്ങുക. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവുവിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന നോട്ടിനുപിന്നില്‍ കറുത്ത മഷിയില്‍ പുറത്തിറക്കുന്ന വര്‍ഷവും രേഖപ്പെടുത്തിയിരിക്കും.

രൂപയുടെ ചിഹ്നം ആലേഖനം ചെയ്ത 10 രൂപയുടെയും 100 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് കഴിഞ്ഞ മാസം റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

ദേവനാഗിരി ലിപിയിലെ ‘ര’യും റോമന്‍ അക്ഷരം ‘ആറും’ ചേര്‍ന്നതാണ് രൂപയുടെ രൂപം. രൂപയ്ക്ക് പുതിയ രൂപരേഖ ഡിസൈന്‍ ചെയ്തത് മുംബൈ ഐ.ഐ.ടിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഉദയകുമാര്‍ ആണ്.

Malayalam News

Kerala News in English