മുംബൈ: റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. വായ്പയുടെ അളവിലുണ്ടായ വര്‍ധനയും പണപ്പെരുപ്പ നിരക്കുമാണ് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ ബി ഐയെ പ്രേരിപ്പിച്ചിരിക്കുന്നത്.

അതിനിടെ റിപ്പോ നിരക്കും (ആര്‍ ബി ഐ മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന പലിശ) റിവേഴ്‌സ് റിപ്പോ നിരക്കും (അധികതുക ആര്‍ ബി ഐയില്‍ സൂക്ഷിക്കുന്നതിന് ലഭിക്കുന്ന പലിശ) വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ കാഷ് റിസര്‍വ് റേഷ്യോ (സി ആര്‍ ആര്‍) വര്‍ധിപ്പിക്കാന്‍ തത്ക്കാലം തീരുമാനമില്ല. ജൂലൈ 27 ന് പുതിയ ധനനയം വ്യക്തമാക്കുന്നതിനോടനുബന്ധിച്ചായിരിക്കും പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക.