എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ നിക്ഷേപം ആകാമെന്ന് ആര്‍.ബി.ഐ
എഡിറ്റര്‍
Saturday 8th September 2012 8:31am

ന്യൂദല്‍ഹി:  പാക്കിസ്ഥാനില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര വ്യാവസായിക സംരംഭകര്‍ക്ക് അംഗീകാരത്തിനായി അപേക്ഷ നല്‍കാമെന്ന് ആര്‍.ബി.ഐ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക നിക്ഷേപ ബന്ധങ്ങള്‍ വളര്‍ത്താന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ വ്യവസായികള്‍ക്ക് നേരത്തെ  പാക്കിസ്ഥാനില്‍ നിക്ഷേപമിറക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

Ads By Google

പാക്കിസ്ഥാനില്‍ നിന്നുള്ള നിക്ഷേപം അനുവദിച്ചുകൊണ്ട് ഇന്ത്യ തീരുമാനമെടുത്തതിന് പിന്നാലെയാണ് ആര്‍.ബി.ഐയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനാണ് പാകിസ്ഥാനില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് പ്രതിരോധം, ബഹിരാകാശം, അണുശക്തി തുടങ്ങി മേഖലകളിലൊഴികെ എവിടെ വേണമെങ്കിലും നിക്ഷേപിക്കാനാകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ആര്‍.ബി.ഐയുടെ തീരുമാനം വന്നിരിക്കുന്നത്.

ഇന്ത്യയില്‍ നിക്ഷേപത്തിന് നിലനില്‍ക്കുന്ന വിലക്ക് സംബന്ധിച്ച് നേരത്തെ പാക്കിസ്ഥാന്‍ ആശങ്കയറിയിച്ചിരുന്നു.

Advertisement