മുംബൈ: റിസര്‍വ് ബാങ്ക് മധ്യവായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്‌സ് നിരക്കുകളില്‍ മാറ്റമില്ലാതെയാണ് പുതിയ പ്രഖ്യാപനം.

പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാതം 25 പോയിന്റായി കുറച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ഒരു ഭാഗമാണ് കരുതല്‍ ധനാനുപാതം.

Ads By Google

രാജ്യത്ത് ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വായ്പ്പാ നയം പ്രഖ്യാപിച്ചത്.

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്.