എഡിറ്റര്‍
എഡിറ്റര്‍
വായ്പാ ഓണ്‍ലൈന്‍വഴി തിരിച്ചടയ്ക്കാന്‍ സൗകര്യമൊരുക്കണം: റിസര്‍വ്വ് ബാങ്ക്
എഡിറ്റര്‍
Sunday 15th April 2012 1:29pm

മുംബൈ: വായ്പയുടെ തിരിച്ചടവുകള്‍ക്കുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും അനുവദിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി എല്ലാ ബാങ്കുകളും നാഷ്ണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി) സേവനം ഉപഭോക്താക്കള്‍ക്കായി അനുവദിക്കണമെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിരവധി ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്.

വളരെ കുറച്ച് ബാങ്കുകള്‍ മാത്രമേ എന്‍.ഇ.എഫ്.ടി സംവിധാനം ഉപയോഗിക്കുന്നുള്ളുവെന്നും എന്നാല്‍ മറ്റു ബാങ്കുകള്‍ ഇലക്‌ട്രോണിക് ക്രിയറിംങ് സേവനം (ഇ.സി.എസ്) ഉപയോഗിക്കുന്നുണ്ടെങ്കിലും എന്‍.ഇ.എഫ്.ടി സേവനം ലഭ്യമാക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement