തിരുവനന്തപുരം: ഗുജറാത്ത് പോലീസിന്റെ ബി ടീമായാണ് എസ്.ഐ.ടി പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍. ഗുജറാത്ത് കലാപം അന്വേഷിക്കുന്ന മുന്‍ സി.ബി.ഐ തലവന്‍ കൂടിയായ ആര്‍.കെ രാഖവന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് ശ്രീകുമാറിന്റെ ആരോപണം.

‘ ഞാന്‍ നല്‍കിയ ഒരു തെളിവുകളും പരിശോധിക്കാന്‍ എസ്.ഐ.ടി തയ്യാറായിട്ടില്ല. അതിന് കാരണമെന്താണെന്ന് തനിക്കറിയില്ല’ ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്ത് കലാപക്കേസില്‍ പ്രത്യേക അന്വേഷണ സംഘം നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകളോട് പ്രതികരിക്കവെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടയ വാര്‍ത്തകള്‍ ശരിയാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.

എസ്.ഐ.ടി നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. വിഷയത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണ്.ഗുജറാത്ത് കലാപത്തെക്കുറിച്ച് 35 പേജുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പക്ഷെ അതെല്ലാം അവര്‍ അവഗണിച്ചു. ഇകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുക മിതവാദികളായ മുസ്‌ലിംകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.