കണ്ണൂര്‍: ആലക്കോട് രായരം പുഴയില്‍ കീടനാശിനി തള്ളിയതുമൂലമുണ്ടായ പ്രശ്‌നം പഠിക്കാന്‍ എത്തിയ കേന്ദ്രസംഘം പരിശോധന തുടങ്ങി. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗ്വാളിയറിലെ ‘ ന്യൂക്ലിയര്‍ ബയോളജിക്കല്‍ ആന്‍ഡ് കെമിക്കല്‍ എമര്‍ജന്‍സി ‘ വിഭാഗത്തിലെ വിദഗ്ധസംഘമാണ് പരിശോധന നടത്തുന്നത്.

സമീപത്തെ വളം ഉല്‍പ്പാദന ശാലയില്‍ നിന്നും രാസവസ്തുക്കള്‍ പുറന്തള്ളുന്നത് പ്രാദേശിക ഭരണകൂടം ആദ്യം കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പുഴലിയിലിറങ്ങിയവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ സംഘടിക്കുകയായിരുന്നു. പുഴയില്‍ നിന്നും മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാന്‍ കഴിയാത്തത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ കീടനീശിനി തള്ളിയസംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ശാരീരികാസ്വാസ്ഥ്യം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ സംസ്ഥാനസര്‍ക്കാറിനോട് ശുപാര്‍ശ ചയ്യാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.