Administrator
Administrator
കോപ ഡെല്‍ റേ കിരീടം റയല്‍ മാഡ്രിഡിന്
Administrator
Thursday 21st April 2011 3:37pm
Thursday 21st April 2011 3:37pm

real-madrid വലന്‍സിയ: സൂപ്പര്‍ ഫൈനലില്‍ ബാഴ്‌സലോണയെ 1-0 ത്തിന് തകര്‍ത്ത് കിരീടം റയല്‍ മാഡ്രിഡിന്. സ്പാനിഷ് ലീഗിലെ പ്രധാന എതിരാളിയായ ബാഴ്‌സലോണയെ തകര്‍ത്ത് കോപ ഡെല്‍ റേ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയപ്പോള്‍ അവസാനിച്ചത് 18 വര്‍ഷത്തെ കാത്തിരിപ്പ്. എക്‌സ്ട്രാ ടൈമില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെഡില്‍ നിന്നു പിറന്ന ഗോള്‍ റയലിന് വിജയം സമ്മാനിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച സ്വന്തം തട്ടകത്തില്‍ വച്ച് ബാഴ്‌സയെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് ഹൊസെ മൗറീഞ്ഞോയുടെ കുട്ടികള്‍ ഇറങ്ങിയത്. മൗറീഞ്ഞോയുടെ കീഴില്‍ റയലിന്റെ ആദ്യ കിരീടമാണിത്.