ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്യാമറയ്ക്ക് മുന്നില്‍ ഏറ്റുമുട്ടാന്‍ ക്ഷണിച്ച് എന്‍.ഡി.ടി.വി അവതാരകന്‍ രവീഷ് കുമാര്‍. എന്‍.ഡി.ടി.വിയുടെ ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രവീഷിന്റെ ക്ഷണം.


Also Read: ‘ഇതാണോ നിങ്ങള്‍ പറഞ്ഞ പാകിസ്താന്‍’; അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍


ഫേസ്ബുക്കിലൂടെയാണ് രവീഷ് മോദിയെ ക്ഷണിച്ചത്. ഡെറാഡൂണിലും ദല്‍ഹിയിലുമായി നാലിടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.

തങ്ങള്‍ക്കെതിരേ നടക്കുന്നത് ആസൂത്രിതമായ വേട്ടയാടലാണെന്ന് നേരത്തേ ചാനല്‍ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ തങ്ങള്‍ തളരാതെ പോരാടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞങ്ങളെ ഭയപ്പെടുത്തൂ, ഞങ്ങളെ ഭീഷണിപ്പെടുത്തുക, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനെ അടക്കം ഇറക്കി പരിശോധിപ്പിക്കൂ. നോക്കൂ, ഞങ്ങള്‍ ഇപ്പോള്‍ തന്നെ പേടിച്ചുവിറക്കുകയാണ്. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകൂ. എന്നിരുന്നാലും, നിങ്ങളുടെ മടിയിലിരിക്കുന്ന (ഗോദി മീഡിയ) ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ക്കിടയില്‍ അങ്ങനെ ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരു മാധ്യമസ്ഥാപനമുണ്ട്. നിങ്ങളുടെ വിജയമെന്തെന്നാല്‍, എങ്ങനെയാണ്ആയിരക്കണക്കിന് ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങള്‍ നിങ്ങളുടെ മടിയിലിരിക്കുന്ന ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ക്കിടയില്‍ അങ്ങനെ ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരു മാധ്യമസ്ഥാപനമുണ്ട്. നിങ്ങളുടെ വിജയമെന്തെന്നാല്‍, എങ്ങനെയാണ്ആയിരക്കണക്കിന് ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങള്‍ നിങ്ങളുടെ മടിയില്‍ കളിച്ചത് എന്നതിനെപ്പറ്റി ആളുകള്‍ പാട്ടുപാടും എന്ന് മാത്രമാണ്. എന്‍ഡിടിവി ഒരൊറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല, അവര്‍ക്കെങ്കിലും അതറിയാം. ഞങ്ങളെ തീര്‍ത്തുകളയാന്‍ നിങ്ങള്‍ക്ക് അത്രയും ആവേശമുണ്ടെങ്കില്‍, സര്‍, ഒരു ദിവസം, നമുക്ക് നേര്‍ക്കുനേര്‍ ഇരിക്കാം. ഞങ്ങള്‍ അവിടെയുണ്ടായിരിക്കും, താങ്കളും അവിടെയുണ്ടായിരിക്കും, ഒപ്പം ഒരു ലൈവ് ക്യാമറയും ഉണ്ടായിരിക്കും.