എഡിറ്റര്‍
എഡിറ്റര്‍
രവീന്ദ്രജഡേജയുടെ ഏകദിന ടീം സാധ്യതയ്ക്ക് മങ്ങല്‍
എഡിറ്റര്‍
Friday 29th June 2012 8:36am

ന്യൂദല്‍ഹി: ഐ.പി.എല്ലിലെ കോടീശ്വരന്‍ എന്നറിയപ്പെടുന്ന രവീന്ദ്രജഡേജയെ ഇന്ത്യന്‍ ഏകദിന ടീമില്‍ പരിഗണിക്കാനുള്ള സാധ്യത മങ്ങുന്നു. അടുത്തിടെ നടന്ന പല ടൂര്‍ണമെന്റുകളിലും ജഡേജയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായിരുന്നില്ല. അതിനാല്‍ തന്നെ ജഡേജയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സംശയമാണ്.

എന്നാല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇഷ്ടക്കാരനാണ് രവീന്ദ്ര ജഡേജ. അതുകൊണ്ട് തന്നെ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോണി സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് അറിയുന്നത്.

ശ്രീലങ്കയുമായി നടക്കുന്ന ഏകദിന- ട്വന്റി ട്വന്റി മത്സരത്തിലും പങ്കെടുക്കേണ്ട ടീമിനെ വരുന്ന മാസം നാലാം തിയ്യതിയാണ് പ്രഖ്യാപിക്കുന്നത്. സുരേഷ് റെയ്‌നയേയും രോഹിത് ശര്‍മയേയും ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ കുറച്ചുനാളായി ഫോം നഷ്ടപ്പെട്ട് ടീമിന് പുറത്തിരിക്കുന്ന ഹര്‍ഭജന്‍ സിങിനെ തിരിച്ചുവിളിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ബാറ്റിംഗ് നിരയില്‍ വീരേന്ദ്ര സെവാഗ് ഫോമിലെത്തുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

എന്നാല്‍ ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സാനിദ്ധ്യം ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. ബൗളിംഗ് നിരയില്‍ അശോക് ദിന്ത, വിനയ് കുമാര്‍, പ്രവീണ്‍കുമാര്‍, ഉമേഷ് യാദവ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

Advertisement