എഡിറ്റര്‍
എഡിറ്റര്‍
ജഡേജയുടെ സ്ഥാനം ഇനി കോഹ്‌ലിക്കും ധോണിക്കുമൊപ്പം; കോടികള്‍ വരുമാനം വാങ്ങാനൊരുങ്ങി ജഡ്ഡു
എഡിറ്റര്‍
Wednesday 22nd March 2017 5:24pm

 

മുംബൈ: ടെസ്റ്റ് ബൗളിങ്ങില്‍ ഒന്നാം റാങ്കിലെത്തിയതിന് പിന്നാലെ ജഡേജ ബി.സി.സി.ഐയുടെ എ ഗ്രേഡ് കരാറിലേക്ക് ഉയരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഔള്‍ റൗണ്ടറുടെ കരാര്‍ ഉയര്‍ത്താന്‍ ബി.സി.സി.ഐ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബി.സി.സി.ഐയുടെ ബി ഗ്രേഡ് താരമാണ് രവീന്ദ്ര ജഡേജ.


Also read  സ്വന്തം കല്ല്യാണത്തിനും ആടി തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍; കാണാം കുഞ്ഞിക്കയുടെ കല്ല്യാണ വീഡിയോ 


ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ എ, ബി, സി എന്നീ മൂന്ന് ഗ്രേഡുകളിലായാണ് ബി.സി.സി.ഐ വേര്‍തിരിക്കുന്നത്. താരങ്ങളുടെ പ്രതിഫലവും വാര്‍ഷിക വരുമാനവും നിശ്ചയിക്കുന്നത് ഈ കാരാറിന്റെ അടിസ്ഥാനത്തിലാണ്. ഓരോ വര്‍ഷവുമാണ് താരങ്ങളുടെ പട്ടിക പുതുക്കുന്നതും കരാര്‍ നിശ്ചയിക്കുന്നതും. ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബി.സി.സി.ഐയുടെ അഡ്മിനിസ്‌ട്രേറ്റീവ്
കമ്മിറ്റി യോഗത്തിലാണ് ജഡ്ഡുവിന്റെ പ്രമോഷന്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

 ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി, നിലവിലെ ക്യാപ്റ്റന്‍ കോഹ്‌ലി എന്നിവര്‍ക്ക് പുറമേ സ്പിന്നര്‍ ആര്‍. ആശ്വിനും അജിങ്ക്യ രഹാനെയും മാത്രമാണ് എ ഗ്രേഡ് കരാറുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്ക് ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലവും ടെസ്റ്റ് മത്സരങ്ങള്‍ക്ക് 5ലക്ഷം രൂപയും ഏകദിനത്തിന് മൂന്നും ട്വന്റി-20യ്ക്ക് 1.5 ലക്ഷം രൂപയുമാണ് വരുമാനം ലഭിക്കുന്നത്.

ഓസീസിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജഡേജ മൂന്ന് മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റും 64 റണ്‍സും നേടിയിട്ടുണ്ട്. മൂന്നാം മത്സരശേഷം സഹതാരമായ അശ്വിനെ പിന്തള്ളി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലേക്കും താരം ഉയര്‍ന്നിരുന്നു.

Advertisement