എഡിറ്റര്‍
എഡിറ്റര്‍
ആള്‍റൗണ്ടര്‍മാരില്‍ അശ്വിന്‍ ഒന്നാം നമ്പര്‍
എഡിറ്റര്‍
Saturday 9th November 2013 11:44pm

r.-aswin

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദര്‍ അശ്വിന്‍ ആള്‍റൗണ്ടര്‍മാരില്‍ നമ്പര്‍ വണ്‍.

ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബംഗ്ലാദേശിന്റെ ഷക്കീബുല്‍ ഹസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്. തന്റെ ക്രിക്കറ്റ് കരിയറിലാദ്യമായാണ് അശ്വിന്‍ ഈ നേട്ടം കൈവരിക്കുന്നത്.

ഐ.സി.സിയുടെ പുതിയ പട്ടികയില്‍ അശ്വിന് 81 പോയന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഷക്കീബിനുള്ളത് 38 പോയന്റ് മാത്രം. നിലവില്‍ 43 പോയന്റ് മുന്നിലാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കല്ലിസാണ് മൂന്നാം സ്ഥാനത്ത്.

വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാറ്റു കൊണ്ടും ബോളു കൊണ്ടും അശ്വിന്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന്റെ റാങ്കിംങ് ഉയര്‍ത്തിയത്. മത്സരത്തില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടിന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റുകളും നേടിയിരുന്നു.

ഈ പ്രകടനം ബാറ്റിങില്‍ 18 സ്ഥാനം മെച്ചപ്പെടുത്തി നാപ്പത്തിയഞ്ചാം സ്ഥാനത്തെത്താനും ബൗളിങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്താനും അശ്വിനെ സഹായിച്ചു.

രണ്ട് വര്‍ഷം മുമ്പ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഈ 27കാരന്‍ ഇതിനകം 17 മത്സരങ്ങളില്‍ നിന്നായി 741 റണ്‍സും 947 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Advertisement