വിശാഖപട്ടണം: കൊച്ചി ഏകദിനം ഉപേക്ഷിക്കാനിടവന്നതില്‍ ആരെയും കുറ്റംപറയാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായി രവി ശാസ്ത്രി. ചില ഭാരവാഹികളുടെ പക്വതയില്ലാത്ത പ്രതികരണമാണ് വിവാദങ്ങള്‍ക്കിടയാക്കിയതെന്നും രവിശാസ്ത്രി പറഞ്ഞു.

കൊച്ചിയിലെ ഡ്രൈനേജ് സംവിധാനം ശരിയായിരുന്നെങ്കില്‍ കളി നടക്കുമായിരുന്നു. അസോസിയേഷന് സ്വന്തമായി ഗ്രൗണ്ട് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു. കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ നടക്കേണ്ട കൊച്ചി ഏകദിനം ഉപേക്ഷിച്ചിരുന്നു. മികച്ച് ഡ്രൈനേജ് സംവിധാനമൊരുക്കാന്‍ കെ സി എയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.