Categories

എമേര്‍ജിങ് കേരള: വ്യവസായ വകുപ്പിനെതിരെ റവന്യൂവകുപ്പ്‌

തിരുവനന്തപുരം: എമേര്‍ജിങ് കേരളയ്ക്കുവേണ്ടിയുള്ള ഭൂമി കൈമാറ്റം കര്‍ശന വ്യവസ്ഥകളോട് കൂടിയേ ആകാവൂവെന്ന് റവന്യൂ വകുപ്പ്. വ്യവസായ വകുപ്പിന് ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി.

എമേര്‍ജിങ് കേരളയിലൂടെ വിവാദ കമ്പനിയായി മാറിയ ഇന്‍കെല്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ്) ന് ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കിയത്. കര്‍ശന വ്യവസ്ഥകളോടെ മാത്രമേ ഭൂമി കൈമാറൂവെന്നാണ് റവന്യൂ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

Ads By Google

23 വ്യവസ്ഥകളാണ് ഇന്‍കലിന് ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്‍കലിന് കൈമാറുന്ന ഭൂമി പണയപ്പെടുത്താന്‍ പാടില്ല. ഭൂമി കൈമാറ്റം ചെയ്യുകയാണെങ്കില്‍ വില കൈമാറ്റം ചെയ്യാനാവാത്ത ഓഹരിയാക്കി മാറ്റണം. മൂന്ന് വര്‍ഷത്തിലധികമായാല്‍ സര്‍ക്കാര്‍ ഓഹരികള്‍ക്ക് പലിശ നല്‍കണം. ഭൂമി പാട്ടത്തിന് നല്‍കുകയാണെങ്കില്‍ പാട്ടക്കരാര്‍ 20 വര്‍ഷത്തേക്കാക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് റവന്യൂ വകുപ്പ് നല്‍കിയത്.

ഇന്‍കലിനെതിരെ ശക്തമായ വിമര്‍ശനവും റവന്യൂ വകുപ്പ് ഉന്നയിക്കുന്നുണ്ട്. അനിയന്ത്രിതമായ അധികാരം വേണമെന്ന ഇന്‍കലിന്റെ ആവശ്യം അംഗീകരിച്ച് നല്‍കാന്‍ ആവില്ലെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. അതത് കാര്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ക്യാബിനറ്റ് അംഗീകരിച്ച ശേഷം മാത്രമേ നടപ്പിലാക്കാവൂവെന്നും റവന്യൂ വകുപ്പ് നിര്‍ദേശിക്കുന്നു.

Tagged with: