ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ച് സര്‍ണം. ഇതില്‍ മൂന്നെണ്ണം ഗുസ്തിയിലാണ്. ഗുസ്തിയില്‍ അനില്‍കുമാറും സഞ്ജയുമാണ് പുതുതായി സ്വര്‍ണം നേടിയത്. 96 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ അനില്‍കുമാറും 74 കിലോ വിഭാഗത്തില്‍ സഞ്ജയുമാണ് സ്വര്‍ണം നേടിയത്. വൈകീട്ട് 60 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവീന്ദര്‍സിങ്് സര്‍ണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഗ്രോസന്‍ ക്രിസ്റ്റഫറെയാണ് രവീന്ദര്‍സിങ് തോല്‍പിച്ചത്.

നേരത്തെ ഷൂട്ടിംഗില്‍ ഇന്ത്യ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു. 10 മീറ്റര്‍ എയര്‍റൈഫിള്‍ ടീം ഇനത്തില്‍ ബിന്ദ്രഗഗന്‍ നരംഗ് സഖ്യവും 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനത്തില്‍ അനീസ സെയ്ദ് രാഖി സരണ്‍ബാത് സഖ്യവുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓംകാര്‍ സിംഗ്ദീപക് ശര്‍മ സഖ്യം നേരത്തേ വെള്ളി നേടിയിരുന്നു. 96 കി ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അനില്‍ കുമാര്‍ ഫൈനലിലെത്തിയിട്ടുണ്ട്.