Categories

അ­മേ­രി­ക്ക­യു­ടെ ക്യൂ­ബന്‍ ന­യ­ങ്ങ­ളില്‍ ഇ­പ്പോഴും മാ­റ്റ­മില്ല: റൗള്‍ കാ­സ്‌­ട്രോ

ഹവാ­ന: ക്യൂ­ബ­യോ­ടുള്ള അ­മേ­രി­ക്ക­യു­ടെ ന­യ­ങ്ങ­ളില്‍ യാ­തൊ­രു­മാ­റ്റവും വ­ന്നി­ട്ടി­ല്ലെ­ന്ന് ക്യൂ­ബന്‍ പ്ര­സി­ഡന്റ് റൗള്‍ ക­ാസ്‌­ട്രോ. സു­പ്ര­ധാ­നവും പ­രി­മി­ത­വുമായ ചി­ല വി­ഷ­യ­ങ്ങ­ളില്‍ ഉ­ഭ­യക­ക്ഷി ച­ര്‍­ച്ച­കളും മറ്റും ന­ട­ക്കു­ന്നു­ണ്ടെ­ങ്കിലും അ­മേ­രി­ക്ക­യു­ടെ നി­ല­പാ­ടു­ക­ളില്‍ യാ­തൊ­രു­മാ­റ്റ­വു­മി­ല്ലെ­ന്ന് റൗള്‍ കാ­സ്‌­ട്രോ ദേശീ­യ അ­സം­ബ്ലി­യു­ടെ സ­മാ­പന യോ­ഗ­ത്തില്‍ പ­റ­ഞ്ഞു. അ­മേ­രി­ക്ക­യു­ടെ അ­ലം­ഭാ­വം തു­ട­ര­മ്പോ­ഴും ത­ങ്ങള്‍ അ­വ­രോ­ട് അ­നു­ഭാ­വ­പൂ­ര്‍­വം പെ­രു­മാ­റു­ന്ന­താ­യി അഭി­ന­യി­ക്കു­ക­യാ­ണെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

ക്യൂ­ബ­യു­ടെ അ­ഞ്ചു പ്ര­ധാ­ന നേ­താ­ക്കള്‍ അ­കാ­ര­ണ­മായി അ­മേ­രി­ക്ക­യില്‍ ത­ട­വില്‍ ക­ഴി­യു­ക­യാ­ണെ­ന്നും അ­വര്‍­ക്ക് ക്രൂ­രവും നീ­ച­വുമാ­യ പീ­ഡ­ന­ങ്ങ­ളാ­ണ് നേ­രി­ടേ­ണ്ടി­വ­രു­ന്ന­തെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ക്യൂ­ബ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്നവ­രെ വെ­റു­തെ വി­ടി­ല്ലെന്നും റൗല്‍ കാ­സ്‌­ട്രോ വ്യ­ക്ത­മാക്കി. ഒ­രു ക്യൂ­ബന്‍ പ്ര­സി­ഡന്റി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വി­പ്ല­വ­മാ­ണ് എല്ലാം. ത­ങ്ങ­ളു­ടെ വി­ജ­യ­ത്തെ­യും, തെ­രു­വു­ക­ളെയും സ്ഥാ­പ­ന­ങ്ങ­ളെയും സം­ര­ക്ഷി­ക്കേണ്ട­ത് വി­പ്ല­വ­കാ­രി­യു­ടെ ധര്‍­മ­മാണ്. വി­പ്ല­വ­കാ­രി­കള്‍­ക്കി­ട­യി­ലു­ള്ള ധാ­ര­ണ­യാ­ണ് സര്‍­വ്വ പ്ര­ധാനം, ജ­ന­ങ്ങ­ളാ­ണ് ത­ന്ത്ര­പ്ര­ധാ­ന­മാ­യ ആ­യുധം. അ­വ­രാ­ണ് നാം ഇ­പ്പോള്‍ കാ­ണു­ന്ന ഈ സ്വ­ത­ന്ത്ര്യം ന­മു­ക്ക് ല­ഭ്യ­മാ­ക്കി­യ­ത്. അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.