Categories

തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതൊരു ‘സൂപ്പര്‍സ്റ്റാര്‍’

ka rauf കോഴിക്കോട്: മഹാരാഷ്ട്രയില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് കെ.എ റഊഫ് ആരോപിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു ഉന്നത ബഹുമതി കിട്ടിയ സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന ലോബിയാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്. കേസില്‍ റൗഫിനെ രാവിലെ ചോദ്യം ചെയ്തിരുന്നു.

ആരാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രിക്ക് കേരളത്തില്‍ നിന്ന് ഒരാള്‍ മഹാരാഷ്ട്ര് മുഖ്യമന്ത്രിക്ക് ഫോണ്‍ ചെയ്തിരുന്നു. അതിനുള്ള തെളിവ് തന്റെ പക്കലുണ്ട്. മഹാരാഷ്ട്രയില്‍ താന്‍ ഭൂമി വാങ്ങിയത് വ്യാജരേഖ ചമച്ചല്ലെന്നും അടിസ്ഥാനപരമായി താന്‍ ഒരു കര്‍ഷകനാണെന്നും റഊഫ് വ്യക്തിമാക്കി.

കേസ് കെട്ടിച്ചമച്ചതാണ്. സത്യത്തില്‍ ആക്രമണം നടന്നത് തനിക്കെതിരെയായിരുന്നു. ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞ സംഭവത്തില്‍ ഉള്‍പ്പെടെ യാതൊന്നിലും തനിക്ക് പങ്കില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള പരാതി രാഷ്ട്രപതിക്കും പ്രതിരോധമന്ത്രിക്കും നല്‍കിക്കഴിഞ്ഞതായും റൗഫ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭൂമി കേസിന് പിന്നില്‍ വന്‍ലോബിയാണുള്ളത്. താന്‍ വാങ്ങിയ ഭൂമിക്ക് ചുറ്റും രണ്ടായിരം ഏക്കര്‍ ഭൂമി ഈ ലോബി സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ഭൂമികൂടി സ്വന്തമാക്കാന്‍ അവര്‍ ശ്രമം നടത്തുകയാണ്. ഈ ഭൂമി അവര്‍ക്ക് നല്‍കുന്നതിന് ഒരു എംഎല്‍എ തന്നെ വിളിച്ചുസംസാരിച്ചിരുവന്നുവെന്ന് റൗഫ് പറഞ്ഞു. കാര്‍ അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ക്രൈം വാരികയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനോട് തനിക്കെതിരെ എഴുതാന്‍ ഒരു സംഘം നിര്‍ബന്ധിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പുനരന്വേഷണം സത്യസന്ധമായാണ് മുന്നോട്ടുപോകുന്നതെന്നാണ് തന്റെ വിശ്വാസം. അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമേല്‍ സമ്മര്‍ദം ഉണ്ടായേക്കുമെന്നും എങ്കിലും അദ്ദേഹം ഇതിന് വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നതെന്നും കെ.എ.റൗഫ് പറഞ്ഞു.

11 Responses to “തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതൊരു ‘സൂപ്പര്‍സ്റ്റാര്‍’”

 1. alex

  അടിസ്ഥാനപരമായി താന്‍ ഒരു കര്‍ഷകനാണെന്നും റഊഫ് വ്യക്തിമാക്കി….
  എന്ത് കൃഷിയാണാവോ നടത്തുന്നത്…..?

 2. gpn

  കുന്ഹാളികുട്ടി കൃഷി ……..

 3. shanka444

  കുഞ്ഞാലികുട്ടി നല്ലവനു സത്യസന്തനും റൌഫ് മാത്രം കുറ്റവാളി

 4. firoz

  കാത്തിരുന്ന് കാണാം. ആരാണ് കുടുങ്ങാന്‍ പോവുന്നത് എന്ന്. ..

 5. RAJAN Mulavukadu.

  വെലിക്കേല്‍ ഇരിക്കണ പാമ്പിനെ എടുത്തു,
  വേണ്ടാത്തിടത് വച്ചത് പോലെ ആയി ,
  അല്ലെ രൌഫേ!!!!!!!!!!!!!!!!!!!!!!!!!!!!!

 6. nadapuram puli

  പെണ്ണ് പിടിയന്‍ കുഞ്ഞാപ്പ ഒരാളെ തഗര്കാന്‍ ഏതു ചെറ്റത്തരവും കാണിക്കും പെണ്ണ് പിടിയനും കള്ളനോട്ടു കച്ചവടവും കുട്ടികൊടുപ്പും ചാക്ക് രാടക്ഷണന്‍ ഒത്തു കള്ള് ബിസിനുസ് ഇതല്ലാം കൊണ്ട് കുഞ്ഞാപ്പ കൊദീശാരന്‍ സിണ്ടാബാട് വിളിക്കാന്‍ മുസ്ലിം ലീഗ് കുറെ ചേറ്റകളും

 7. Rajesh kumar

  മോഹന്‍ ലാലേ നീ ആളു പുലി തന്നെ

 8. shafeeque ---qatar

  രഹൂഫ് കീ ജെയ്;;;;;;;;;;;;;;;;രജീനയെ കുഞ്ഞാലികുട്ടി കല്ലനം ക്ഴികണം

 9. nikhil

  എന്തടിസ്ഥാനത്തിലാണ് മോഹന്‍ലാലിന് Lt.കേണല്‍ പദവി കൊടുത്തത്‌.പട്ടാളക്കാരനായി അഭിനയിച്ചതിന്റെ പേരിലോ.അങ്ങിനെയെങ്കില്‍ സുരേഷ് ഗോപിക്ക് IPS കൊടുക്കണം

 10. RAJAN Mulavukadu.

  ചങ്കൂറ്റം ഉണ്ടെങ്കില്‍ സൂപ്പര്‍ സ്ടരിന്റെ പേര് വെളിപെടുത്തണം,
  എങ്ങും തൊടാതെ സംസാരിക്കുന്ന രൌഫും,
  അതിനു വളം ഇട്ടു കൊടുക്കാന്‍ കുറെ മദ്യമങ്ങളും.
  റൌഫ്, കെ മുരളീധരന്‍ ഈ വക ആളുകളുടെ പേര് പോലും മദ്യമങ്ങള്‍ ഒഴിവാക്കുക……..

 11. RAJAN Mulavukadu.

  കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രൌഫ്‌ ഏതു മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു??????????????????
  കോഴി കട്ടവന്റെ തലയിലെ കോഴിപപ്പ്‌ ഉണ്ടാകൂ രൌഫേ….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.