എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: റൗഫ് ശ്രമിക്കുന്നത് സത്യം പുറത്ത് വരാന്‍
എഡിറ്റര്‍
Tuesday 29th January 2013 1:06pm

തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ കെ. റഊഫ് ശ്രമിക്കുന്നത് സത്യം പുറത്ത് വരാനെന്ന് വി.എസ് അച്യുതാനന്ദന്‍. റഊഫുമായി തനിക്ക് യാതൊരു ബന്ധമില്ല. തെറ്റുമനസ്സിലാക്കിയെന്നാണ് അയാള്‍ പറഞ്ഞതെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

Ads By Google

ഐസ്ക്രീം കേസ് ആദ്യഘട്ട വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ ധാരാളം കോഴ നല്‍കി കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടു. രണ്ടാമത് വീണ്ടും വെളിപ്പെടുത്തലുണ്ടായപ്പോള്‍ ആ കാര്യങ്ങളൊന്നും പുറത്ത് വരാതിരിക്കാനാണ് ശ്രമിക്കുന്നത്.

എന്റെ കേസിന് നീതി ലഭിക്കാന്‍ എനിക്കാരുടേയും സേവ വേണ്ട. ഏത് കോടതിയായാലും എനിക്ക് നീതി ലഭിക്കുമെന്നും വി.എസ് പറഞ്ഞു.

അത്‌കൊണ്ടാണ് മൊഴിപ്പകര്‍പ്പുകളും മറ്റ് രേഖകളും തനിക്ക് ലഭിക്കുന്നതിന് ശ്രമിക്കുന്നത്.  ഇത് കോടതി തന്നെ ചോദിച്ചതാണ്. രേഖകള്‍ തനിക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ എന്തിന് എതിര് നില്‍ക്കുന്നുവെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചതാണെന്നും വി.എസ് പറഞ്ഞു.

റഊഫ് സത്യം പുറത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. അദ്ദേഹം കുറ്റബോധത്തോടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പുറത്തറിയണമെന്ന് ആര്‍ക്കോ ആഗ്രഹമുണ്ട്.

അത്‌കൊണ്ടാണ് ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന തന്റെ ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സാക്ഷിമൊഴികള്‍ വി.എസിന് നല്‍കാമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വി.എസിന് നേരത്തെ നല്‍കിയിരുന്നത്. സാക്ഷിമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്.

കേസിന്റെ വിശദാംശങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ആളെന്ന നിലയിലും കേസ് നടക്കുമ്പോള്‍ ഭരണത്തിലിരുന്ന മുഖ്യമന്ത്രിയെന്ന നിലയിലും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസ് അര്‍ഹനാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

Advertisement