എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി അനൂപ് ജേക്കബിനെതിരെ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍
എഡിറ്റര്‍
Thursday 24th January 2013 3:37pm

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിനെതിരെ ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.

Ads By Google

അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനുമെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.

വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനാണ് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് രാജു നാരായണ സ്വാമിയെ നീക്കം ചെയ്തത്.

റേഷന്‍ കരിഞ്ചന്തയുടെ പ്രധാന ഏജന്റായി പ്രവര്‍ത്തിക്കുന്ന ജോണി നെല്ലൂരിനെ റേഷന്‍ ബണ്ടി ചോറെന്ന് വിളിക്കേണ്ടി വരുമെന്നും ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ രാജുനാരായണ സ്വാമിയെ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ താനുമായി ബന്ധിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.

വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടു പുകമറ സൃഷ്ടിക്കാനാണ് ഈ ആരോപണം. താന്‍ ചുമതലയേറ്റ ശേഷം റേഷന്‍ മൊത്തവിതരണ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 12 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ വിഭാഗത്തിന് തുല്യമായ ഭക്ഷ്യധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

അരി ആറ് രൂപ നിരക്കിലും ഗോതമ്പ് നാലുരൂപ 60 പൈസ നിരക്കിലുമാണ് നല്‍കുക. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരിയും രണ്ടുകിലോ ഗോതമ്പും കൂടുതലായി നല്‍കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.

പൊതു വിതരണശൃംഖല കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനു മുന്നോടിയായി ഈ മാസം 28നും 29നും തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement