ruchika-rathorന്യൂദല്‍ഹി: രുചിക പീഡനക്കേസിലെ പ്രതിയായ മുന്‍ ഹരിയാന ഡി ജി പി എസ് പി എസ് റാത്തോറിന്റെ പോലീസ് മെഡല്‍ തിരിച്ചുവാങ്ങാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. 1985ല്‍ റാത്തോറിന് ലഭിച്ച വിശിഷ്ട സേവനത്തിനുള്ള മെഡലാണ് തിരിച്ചുവാങ്ങുക.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തലവനായുള്ള കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ശിപാര്‍ശ പ്രസിഡണ്ട് പ്രതിഭാ പാട്ടീലിന് അയച്ചിട്ടുണ്ട്. റാത്തോറിനൊപ്പം ആരോപണ വിധേയനായ മുഴുവന്‍ പോലീസുകാരുടെയും മെഡലുകള്‍ തിരിച്ചുവാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

Subscribe Us: