Categories

രുചിക കേസ്: റാത്തോറിന്റെ ജാമ്യാപേക്ഷ തള്ളി

ruchika-rathorചണ്ഡീഗഡ്: പതിനാലുകാരി രുചിക ഗിര്‍ഹോത്രയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഹരിയാന ഡി ജി പി, എസ് പി എസ് റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ചണ്ഡീഗഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സന്‍ജീവ് ജിന്‍ഡാലാണ് റാത്തോഡിന്റെയും കൂട്ടുപ്രതി എ എസ് ഐ സേവാ സിംഗിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തളളിയത്. കേസില്‍ റാത്തോഡിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷം റാത്തോഡിന് ആറുമാസത്തെ തടവിന് മാത്രം ശിക്ഷിച്ച കോടതി വിധി വിവാദമായിരുന്നു. റാത്തോഡിനെതിരെ ചുമത്തപ്പെട്ട കേസുകള്‍ ദുര്‍ബലമായിരുന്നെന്ന് ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയതായി രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണ് 67 കാരനായ റാത്തോഡ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍ എന്നീ കുററങ്ങളാണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കേസുകളാണിവ.

പീഡനത്തിനിരയായി മൂന്ന് വര്‍ഷത്തിനു ശേഷം രുചിക ആത്മഹത്യ ചെയ്തിരുന്നു. ടെന്നിസ് താരമായിരുന്ന പെണ്‍കുട്ടിയെ അന്നു ഹരിയാനാ ലോണ്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന റത്തോഡ് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ നിന്ന് പിന്‍മാറുന്നതിന് വേണ്ടി കുടുംബത്തെ ഭീഷണിപ്പെടുകത്തുകയും രുചികയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള