തിരുവന്തപുരം:രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് നിര്‍മ്മിക്കുന്ന രതിനിര്‍വേദം എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനം ചെയ്തു.

ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഓഡിയോ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത് ഡോ.പത്മാ ബാലസുബ്രഹ്മണ്യമാണ്.

മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്കു എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ മനോരമ മ്യൂസിക്കാണ് പുറത്തിറക്കുന്നത്. ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്ന 100 ാമത്തെ ചിത്രമാണ് രതിനിര്‍വേദം.

സിനിമാലോകത്തെ ഗന്ധര്‍വനായ പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന്റെ റീമേക്കാണ് പുതിയ സിനിമ.

ശ്രേയാ ഘോഷാല്‍, സുധീപ് കുമാര്‍, കാര്‍ത്തികാ വൈദ്യനാഥ്, നിഖില്‍ രാജ് എന്നിവരാണ് ഗായകര്‍.