മുംബൈ: സ്‌പെക്ട്രം ഇടപാടിലെ വിവാദ നായിക നീരാറാഡിയയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണ് റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയത്. അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമുള്ള ഈ രേഖ പരസ്യപ്പെടുത്തിയതിനെതിരെയാണ് ടാറ്റ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ സ്ഥാപനത്തിന്റെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ നിര്‍വഹിക്കുന്നത് നീരാ റാഡിയയുടെ കമ്പനിയാണ്. ഇവരുടെ ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തിയതിലൂടെ തന്റെ രഹസ്യങ്ങളിലേക്ക് കൈകടത്തുകയാണ് ചെയ്തിട്ടുള്ളത്. ടാറ്റ പറയുന്നു.

എന്നാല്‍ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണങ്ങള്‍ക്ക് താന്‍ തടസ്സമാവില്ലെന്ന് ടാറ്റ കൊടതിയെ അറിയിക്കും. നാളെ തന്നെ ടാറ്റ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.