ഡെറാഡൂണ്‍: 1990കളില്‍ ആഭ്യന്തരവിമാന സര്‍വ്വീസ് തുടങ്ങാനായി കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റ വെളിപ്പെടുത്തി. സര്‍വ്വീസ് തുടങ്ങുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കുന്നതിനായി 15 കോടിരൂപയാണ് തന്നോട് ആവശ്യപ്പെട്ടിരുന്നതെന്ന് ടാറ്റാ പറഞ്ഞു.

ആഭ്യന്തരസര്‍വ്വീസിന് ലൈസന്‍സ് ലഭിക്കുന്നതിനായി മൂന്ന് പ്രധാനമന്ത്രിമാരെ താന്‍ സമീപിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ 15 കോടിയോളം രൂപ കൈക്കൂലിയായി നല്‍കണമെന്ന് ഒരുമന്ത്രി ആവശ്യപ്പെടുകയായിരുന്നു. അതിനിടെ രത്തന്‍ ടാറ്റയുടെ പ്രസ്താവന അമ്പരപ്പുളവാക്കുന്നതാണെന്ന് ബി ജെ പി അഭിപ്രായപ്പെട്ടു.