തിരുവനന്തപ്പുരം: തിരുവനന്തപ്പുരം വിമാനത്താവളത്തിനുള്ളിലെ ഒരു റെസ്റ്റോറന്റില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എലി തിന്നുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

വിമാനത്താവളത്തില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന റെസ്റ്റോറന്റില്‍ വെച്ചിരിക്കുന്ന പലഹാരം എലി ഭക്ഷിക്കുന്ന വീഡിയോ ഇന്നലെ മുതലാണ് യൂട്യൂബിലും മറ്റു വെബ്‌സൈറ്റുകളിലും പ്രചരിച്ചു തുടങ്ങിയത്.

റെസ്റ്റോറന്റിന്റെ സമീപത്ത് കൂടി കടന്ന പോയ ആരോ മൊബൈല്‍ ക്യമാറയില്‍ പകര്‍ത്തിയ വീഡിയോ ആണിതെന്ന് കരുതപ്പെടുന്നു.

കേരളത്തില്‍ എലിപ്പനിയും മറ്റു സാംക്രമിക രോഗങ്ങളും പടരുമ്പോള്‍ ഹോട്ടലുകളും പൊതു ഭക്ഷണ ശാലകളും എത്രത്തോളം കരുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് പ്രാധാന്യമുള്ള കാര്യം തന്നെയാണ്.